
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

തൃശൂര്: കടയില് നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയില് ചത്ത പാമ്പിന്കുഞ്ഞിനെ കണ്ടതായി പരാതി. ഇരിഞ്ഞാലക്കുട കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഇന്ത്യന് ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില് നിന്ന് വാങ്ങിയ സോഡാകുപ്പികളില് ഒന്നിലാണു പാമ്പിനെ കണ്ടത്. കോണത്തുകുന്ന് വള്ളിവട്ടം മനയ്ക്കപ്പടിയിലെ സ്വകാര്യ കമ്പനിയില് സോളര് പാനലിന്റെ ജോലിക്ക് എത്തിയ ചെറായി സ്വദേശി ഉണ്ണിയന് പുരയ്ക്കല് വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവരാണ് സോഡ വാങ്ങിയത്.
സോഡാ കുപ്പി തുറന്ന് കുടിക്കാന് എടുത്ത സമയത്ത് മുകളില് എന്തോ തങ്ങി നില്ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പിന്കുഞ്ഞാണെന്ന് മനസ്സിലായത്. കോണത്തുകുന്ന് ചിരട്ടക്കുന്നില് പ്രവര്ത്തിക്കുന്ന റിലാക്സ് സോഡാ കമ്പനിയില് നിന്ന് എത്തിച്ച സോഡയാണ് ഇതെന്ന് കുപ്പിയില് പതിച്ച സ്റ്റിക്കറില് നിന്ന് മനസ്സിലായതോടെ യുവാക്കള് കൊടുങ്ങല്ലൂര് ഫുഡ് സേഫ്റ്റി വിഭാഗത്തിലേക്ക് വിളിച്ച് പരാതിപ്പെട്ടു. സോഡാ കുപ്പിയുടെ വിഡിയോ വാട്സ്ആപ്പില് അയച്ചു കൊടുത്തു. തുടര്ന്ന് ഫുഡ് സേഫ്റ്റി ഓഫിസര് ഡോ.എം ബര്ഷാനയുടെ നേതൃത്വത്തില് സ്ഥാപനത്തില് പരിശോധന നടത്തി.
Summary
Dead baby snake found in Jeera Soda; Youth lodges complaint, investigation underway
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





