എറണാകുളം മടക്കത്താനം കാപ്പ്, പടിഞ്ഞാറേക്കര വീട്ടിൽ വിജിമോളുടെ നേത്രപടലങ്ങളാണ് ദാനം ചെയ്തത്.

organ donation
Brain Dead Teacher Donates Corneas, Gives Gift of Sight to Two People.
Last Updated :6 October 2026, 8:10 pm IST
Guest Author :Joice Daniel

News Now

കൊച്ചി: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപിക എം.എൻ വിജി മോൾ (57)-ന്റെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും. എറണാകുളം മടക്കത്താനം കാപ്പ്, പടിഞ്ഞാറേക്കര വീട്ടിൽ വിജിമോളുടെ നേത്രപടലങ്ങളാണ് ദാനം ചെയ്തത്. ദാനം ചെയ്ത നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ കേരളയ്ക്കാണ് കൈമാറിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലായിരുന്നു നേത്രദാന പ്രക്രിയകളുടെ ഏകോപനം.

ഒക്ടോബർ നാലിന് വൈകുന്നേരം 6.30-ഓടെ പിറവത്തെ ബന്ധുവീട്ടിൽ നിന്നും മകൻ അനുരൂപിനൊപ്പം ബൈക്കിൽ മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. മടക്കത്താനം കൊച്ചങ്ങാടിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ‌ഓവർടേക്ക് ചെയ്തു വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിജിമോൾക്ക് ഒക്ടോബർ ആറിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ദുഃഖത്തിനിടയിലും വിജിമോളുടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം സമ്മതം നൽകുകയായിരുന്നു. എന്നാൽ ചില വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യാൻ സാധിക്കാതെ വന്നതോടെ, കുടുംബം നേത്രദാനത്തിന് മുന്നോട്ടുവരികയായിരുന്നു. തുടർന്ന് നേത്രപടലങ്ങൾ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ കേരളയ്ക്ക് കൈമാറി.

കഴിഞ്ഞ 25 വർഷത്തോളമായി വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തിയാണ് വിജി ടീച്ചർ. കല്ലൂർക്കാട് സരസ്വതി സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള അവർ, തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ, തൊടുപുഴ അൽ അസർ പബ്ലിക് സ്കൂൾ, നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂൾ, പുറപ്പുഴ എസ്.എച്ച്. പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Summary

Brain Dead Teacher Donates Corneas, Gives Gift of Sight to Two People.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates