ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കൺട്രോളറായിരുന്നു നയന

നയന
Last Updated :20 January 2024, 8:51 am IST

News Now

കോട്ടയം; ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൺട്രോളറെ ​ഗോഡൗണിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി സ്വദേശി എംഎസ് നയനയെയാണ് (32) ഇന്നലെ രാത്രി ഏഴരയോടെ ​ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കൺട്രോളറായിരുന്നു നയന. 

ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജാണ് നയനയുടെ ഭർത്താവ്. മകൻ:സിദ്ധാർഥ്.