
News Now
'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില് സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില് ഉയരുന്ന ചോദ്യങ്ങള്
തിരുവനന്തപുരം: ബംഗളൂരുവില് മലയാളി നഴ്സിങ് വിദ്യാര്ഥി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. രണ്ടാംവർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വിവരമാണ് ആദ്യം കുടുംബത്തിന് ലഭിച്ചത്. ഉടൻ തന്നെ കുടുംബം ബംഗളൂരുവിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് രാവിലെ കോളേജിൽ എത്തിയപ്പോഴാണ് ആദിത്യന്റെ മരണവിവരം കുടുംബം അറിയുന്നത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര് കോളജില് നിന്ന് തിരിച്ചു വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ, മകന് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. തലേ ദിവസം മകൻ വിഡിയോ കോൾ ചെയ്തിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നും പിതാവ് പ്രദീപ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Summary
Death of Malayali Nursing Student in Bengaluru Triggers Suspicion.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





