നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; മൃതദേഹം ചതുപ്പിൽ താഴ്ത്തിയ നിലയിൽ; ദുരൂഹ മരണം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; മൃതദേഹം ചതുപ്പിൽ താഴ്ത്തിയ നിലയിൽ; ദുരൂഹ മരണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി സ്വദേശിയായ ലാസർ ആൻറണിയുടെ മൃതദേഹമാണ് ചതുപ്പിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. 

ഇയാളെ കാണ്മാനില്ലായെന്ന് അമ്മ പള്ളുരുത്തി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. കഴിഞ്ഞ ഒൻപതിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലുണ്ടായില്ല. 

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പഴങ്ങാട് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. രണ്ടാഴ്ചയെങ്കിലും പഴക്കമുണ്ട്. 

മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. നിരവധി ക്രിമിൽ കേസുകളിൽ പ്രതിയായിരുന്നു ലാസർ. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നിർദ്ദേശവും നൽകിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now