
ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം; മാര്‍ഗരേഖയ്ക്ക് നിര്‍ദേശം
വീട്ട് പ്രസവങ്ങള്‍ അപകടമെന്നതിനാല്‍ കേരളത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രസവങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗരേഖ വേണമെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളായ ഗര്‍ഭിണികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് മാര്‍ഗ്ഗരേഖ ഇറക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ഓഫീസിന്റെ നിര്‍ദ്ദേശം. വീട്ട് പ്രസവങ്ങള്‍ അപകടമെന്നതിനാല്‍ കേരളത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രസവങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗരേഖ വേണമെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
WHAT TO READ NEXT

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ നല്കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. കൊച്ചി കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസം വീട്ട് പ്രസവത്തില്‍ അസം സ്വദേശിനിയുടെ ഇരട്ട കുഞ്ഞുങ്ങളും മരണപ്പെടുകയും മാതാവ് ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു. പ്രസവം ആശുപത്രിയില്‍ ഉറപ്പാക്കാന്‍ വേണ്ടുന്ന അവബോധം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്കുവാന് വീഴ്ച കാണിച്ചതിന്റെ ഉദാഹരണമാണ് കൊച്ചി കിഴക്കമ്പലത്ത് വീട്ടില്‍ പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങളും മരണപ്പെടാനുള്ള കാരമണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തൃശൂര്‍ ജില്ലയിലും മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിക്കുകയും 'അമ്മ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ ആവുകയും ചെയ്തു. അതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വീട്ട് പ്രസവത്തിനുമെതിരെ അവബോധം നല്‍കുന്നതിനും ആവിശ്യമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നായിരുന്നു ഡോ. കെ പ്രതിഭയുടെ പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

Related News


'എത്രയും വേഗം മരുന്നുകള്‍ സംഭരിക്കണം, ഇല്ലെങ്കില്‍ പ്രശ്നമാകും'; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്

ലവ്ലി സര്‍വകലാശാല സംഘര്‍ഷം: 1500-ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പിണറായി

