സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതല്‍ എറണാകുളത്ത്

പനി ബാധിതരായി ഇന്നലെ 760 പേരാണ് ചികിത്സ തേടിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:25 am IST
Edited by :migrator

കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടരുന്നു. സംസ്ഥാനത്ത് ഇന്നലെ 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 20 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 

എറണാകുളം ജില്ലയില്‍ 66 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇന്നലെ 760 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ഡെങ്കിപ്പനി ബാധിതരും ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരിലും ഏറെയും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ്. 

ഡെങ്കിപ്പനി സ്ഥിരീകരിച്ച മറ്റു ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം എറണാകുളത്തെ അപേക്ഷിച്ച് കുറവാണ്. എറണാകുളം ജില്ലയിലെ ആലുവയിലും കണ്ടക്കടവിലുമായി രണ്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now