ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനം നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം; ആരോഗ്യവകുപ്പ് തീരുമാനം ഇന്ന്
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. കോവിഡ് സാഹചര്യമാണെങ്കിലും മാസപൂജയ്ക്ക് 15000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് തീരുമാനമെടുക്കും.
മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തെ അനുവാദം നല്‍കിയത്. എന്നാല്‍ കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ പ്രതിദിനം 15000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം ദേവസ്വം ബോര്‍ഡിന് നല്കിയ കത്തില്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



