
പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളില്‍ അന്വേഷണം?; അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി
തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരശേഖരണം നടത്തി.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ടു ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണ് വിവരം.
തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരശേഖരണം നടത്തി. തുടര്‍ന്ന് ഡോവല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാണ് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. അജിത് ഡോവല്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പിഎസ്എല്‍വി ദൗത്യം പരാജയപ്പെടാന്‍ കാരണം അട്ടിമറിയല്ല എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പിഎസ്എല്‍വി തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങള്‍ വഹിച്ച പിഎസ്എല്‍വി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു.
ഇതോടെ ഐഎസ്ആര്‍ഒ ഒരു പ്രത്യക പരാജയ പഠന സംവിധാനം രൂപീകരിച്ചിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.കെ ശിവന്റെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തിയത്. മൂന്ന് ദിവസത്തോളമെടുത്ത് സംഘം പരാജയ കാരണം അറിയാന്‍ വിവിധ ടീമുകളുമായി ഐഎസ്ആര്‍ഒയില്‍ ചര്‍ച്ച നടത്തിയിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Did National Security Advisor Ajit Doval's Thiruvananthapuram visit was to investigate consecutive PSLV launch failures?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




