
News Now
Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

തൊടുപുഴ: ഇടുക്കിയില് കര്ഷകനെ സി പി എം പ്രാദേശിക നേതാവും മകനും ചേര്ന്ന് വെട്ടി പരിക്കേല്പ്പിച്ചതായി പരാതി. നെടുംകണ്ടം കൂട്ടാര് സ്വദേശി കല്ലേക്കുളത്ത് സുരേന്ദ്രന് നായര്ക്കാണ് പരിക്കേറ്റത്. ഇയാളുടെ തലക്കാണ് പരിക്കേറ്റത്.
സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടക്കരാര് സംബന്ധിച്ച തര്ക്കമാണ് ആക്രമണത്തില് കലാശിച്ചത്. കൂട്ടാര് സ്വദേശിയായ സി പി എം പ്രദേശിക നേതാവ് തമ്പി എന്ന് അറിയപ്പെടുന്ന ഭുവനചന്ദ്രന് നായരും ഇയാളുടെ മകന് പ്രദീപും ചേര്ന്ന്, സുരേന്ദ്രനെ വീട്ടില് കയറി ആക്രമി്ക്കുകയായിരുന്നു.
തമ്പിയുടെ കൈയില് നിന്നും താന് പണം കടം വാങ്ങിയിരുന്നെന്നും അപ്പോള് ഒപ്പിട്ട് വാങ്ങിയ മുദ്ര പേപ്പറില് വ്യാജമായി പാട്ട കരാര് എഴുതി ചേര്ത്ത് ഭൂമി തട്ടിയെടുകയായിരുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
നിലവില് തമ്പിയും കുടുംബവും ഭൂമിയില് കയറുന്നതിന് കോടതി വിലകെര്പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ലംഘിച്ച് ആയുധങ്ങളുമായി വീട്ടില് അതിക്രമിച്ചു കയറിയ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് പരാതി. സുരേന്ദ്രന് നെടുംകണ്ടം താലൂക് ആശുപത്രിയില് ചികിത്സയിലാണ്. അതേസമയം സുരേന്ദ്രന് ആക്രമിച്ചതായി ആരോപിച്ച് തമ്പിയും മകനും പരാതി നല്കിയിട്ടുണ്ട്.
Summary
Dispute over lease agreement; Farmer beaten to death by CPM leader and his son, complaint filed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




