
ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ
ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍.

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. വട്ടവട കൊട്ടാക്കമ്പൂർ മേലേവയൽ സ്വദേശികളായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീട് തകർന്നുവീഴുന്നതിനിടെ ഇവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു എന്നാണ് വിവരം.
മേഖലയിൽ ഉച്ചയോടെ പെയ്ത അതിശക്തമായ മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കൊട്ടാക്കമ്പൂർ മേലേവയലിലെ വീട് ശക്തമായ മഴയിൽ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ മൂന്നുപേരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. വീട് തകർന്നതിനൊപ്പം സമീപത്തുണ്ടായിരുന്ന സർവീസ് ലൈനിൽ നിന്നോ വൈദ്യുത വയറിങ്ങിൽ നിന്നോ ഷോക്കേറ്റതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. ബാലകൃഷ്ണനും ചിന്നുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യയെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
WHAT TO READ NEXT

വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; ജിഎസ്ടി രേഖ പുറത്ത്
WHAT TO READ NEXT

'ഹൃദയത്തിന്റെ കാവല്ക്കാരന്'; ജി വിജയരാഘവന് അന്തരിച്ചു
സംഭവത്തെ തുടർന്ന് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Landslide in Idukki; two dead; rescue operations underway
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


