അയൽവാസിയുമായി തർക്കം; ആകാശത്തേക്ക് വെടിയുതിർത്തു; മുൻ സായ് പരിശീലകൻ പിടിയിൽ

അയൽവാസിയുമായി തർക്കം; ആകാശത്തേക്ക് വെടിയുതിർത്തു; മുൻ സായ് പരിശീലകൻ പിടിയിൽ

പ്രേമദാസൻ
Last Updated :20 January 2024, 8:50 am IST

തൃശൂർ: അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ സായിയിലെ മുൻ ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ. നെടുപുഴ കരുവന്നൂർക്കാരൻ വീട്ടിൽ പ്രേമദാസൻ (63) ആണ് അറസ്റ്റിലായത്. 

ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയായ യുവാവുമായുള്ള തർക്കത്തിന് പിന്നാലെ വീട്ടിനകത്ത് നിന്ന് പിസ്റ്റളുമായി എത്തി ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. 

പിസ്റ്റൾ ലോഡ് ചെയ്ത നിലയിലാണ് പ്രേമദാസിനെ പൊലീസ് പിടികൂടിയത്. തോക്കിന്റെ ലൈസൻസ് കാലാവധി ഡിസംബറോടെ അവസാനിക്കും. സായിയിൽ ഹാൻഡ് ബോൾ പരിശീലകനായിരുന്ന പ്രേമദാസൻ 2017ലാണ് വിരമിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now