
സൈനികര്‍ക്ക് മാനക്കേട്; 'ജവാന്റെ' പേര് മാറ്റണം, നിവേദനം
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്പാദിപ്പിക്കുന്ന ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്പാദിപ്പിക്കുന്ന ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നല്കിയ നിവേദനം പതിവു നടപടിക്രമങ്ങള്‍ അനുസരിച്ച് എക്സൈസ് കമ്മിഷണര്‍ക്ക് കൈമാറി.
ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്ക് നാണക്കേടാണെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉല്പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാന്‍ഡായതിനാല്‍ പരാതി തള്ളാനാണ് സാധ്യത.
തിരുവല്ലയിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ 4 ലൈനുകളിലായി 7500 കെയ്സ് ജവാന് മദ്യമാണ് ഒരു ദിവസം ഉല്പാദിപ്പിക്കുന്നത്. 6 ഉല്പാദന ലൈനുകള്‍ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈന്‍ കൂടി വന്നാല്‍ പ്രതിദിനം 10,000 കെയ്സ് അധികം ഉല്പാദിപ്പിക്കാന് കഴിയും. ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ജവാന്റെ 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു; വ്ലോഗർ ഫ്രാൻസിസ് നെവിൻ അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ



