
'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല
അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിലപാട് എടുക്കുകയായിരുന്നു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ബലാത്സംഗ പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന് വാദം ഉള്‍പ്പെടെ പരിഗണിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാല് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിലപാട് എടുക്കുകയായിരുന്നു. സ്ത്രീ പീഡനകേസുകളിലെ ഇരകളെ അപമാനിക്കുന്ന വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിഡിയോ പങ്കുവയ്ക്കുന്നത് രാഹുല്‍ ഈശ്വര്‍ പതിവായി ചെയ്യുന്നുണ്ട്. ഈ കേസില്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി. ഇത്തരം ഇടപെടലുകള്‍ ലഘുവായി കാണുന്നില്ലെന്നും കോടതി വിലയിരുത്തി.
പോസ്റ്റ് ചെയ്ത വിഡിയോ പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് ഉള്‍പ്പെടെ രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ നടപടികള്‍ കടുപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് അപേക്ഷ നല്കി. അന്വേഷണവുമായി ഒരുതരത്തിലും സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ ആവശ്യം.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
district court in Thiruvananthapuram denaid YouTuber Rahul Easwar bail. amid support for rape accused MLA Rahul Mamkootathil
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

