കൂടുതൽ രോ​ഗികൾ തിരുവനന്തപുരത്ത്, മൂന്ന് ജില്ലകളിൽ ഇന്നും 2000ത്തിന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക്  

എറണാകുളം, പാലക്കാട് ജില്ലകളിലും രോ​ഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് കേസുകൾ തിരുവനന്തപുരം ജില്ലയിൽ. 2380 പേർക്കാണ് തലസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളിലും രോ​ഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117 എന്നിങ്ങനെയാണ് ഇവിടുങ്ങളിലെ രോ​ഗബാധിതരുടെ എണ്ണം. 

കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂർ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂർ 746, പത്തനംതിട്ട 638, കാസർഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 156 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. 84 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേർ രോഗമുക്തി നേടി. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,64,210 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,42,157 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now