സന്തോഷ് ഈപ്പനെ രാവിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു

സന്തോഷ് ഈപ്പന്‍ / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സന്തോഷ് ഈപ്പനെ രാവിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ഹാജരാക്കിയ സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ത്തില്ല.

സംസ്ഥാനസര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത യൂണിടാക് കമ്പനി ഉടമയാണ് സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ കോഴപ്പണം ഡോളറാക്കി മാറ്റുന്നതില്‍ സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. കമ്മിഷന്‍ തുക തിരുവനന്തപുരത്തെ കഫേയില്‍ വെച്ച് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നല്‍കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 

കമ്മിഷന്‍ തുകയില്‍ ഒരു കോടി 90 ലക്ഷം രൂപ വിദേശത്തേയ്ക്ക് കടത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് സന്തോഷ് ഈപ്പനാണ് എന്ന് കസ്റ്റംസ് കണ്ടെത്തി. ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയില്‍ എത്തിച്ച് ഡോളറാക്കി മാറ്റിയതില്‍ മുഖ്യ പങ്കുവഹിച്ചത് ഇദ്ദേഹമാണ് എന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സന്തോഷ് ഈപ്പനെ കൂടാതെ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്ന് കസ്റ്റംസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates