'മണ്മറഞ്ഞുപോയ ഒരാളെ വിവാദത്തിലേക്ക് വലിച്ചിടരുത്, അഭ്യര്‍ത്ഥനയാണ്'
മണ്മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തില്‍ ഉള്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍
കോട്ടയം: മണ്മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തില്‍ ഉള്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍. പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീര്‍ന്നിട്ടില്ല. അദ്ദേഹത്തെക്കുറ്റിച്ച് ഒന്ന് ഓര്‍ക്കാന്‍പോലും ഇതുവരെ സമയം കിട്ടിയിട്ടില്ല. പിതാവിനെക്കുറിച്ച് ആര് എന്തു പറഞ്ഞാലും പ്രതികരിക്കാനില്ല. അദ്ദേഹത്തെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു മാത്രമാണ് അഭ്യര്‍ഥനയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിക്കു പോകുമെന്ന സിപിഎം പ്രഖ്യാപനത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നിബുവിനെ പരിഗണിച്ചിരുന്നതായി തനിക്കും കേട്ടറിവു മാത്രമേയുള്ളൂവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ഥിയായി അനില്‍ ആന്റണി എത്തിയേക്കുമെന്ന പ്രചാരണത്തെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും, ചാണ്ടി ഉമ്മന്‍ പ്രതികരിക്കാതെ മടങ്ങി.
'ഇവിടെ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യം നിങ്ങള്‍ക്കറിയാം. എന്റെ പിതാവിന്റെ ചടങ്ങു പോലും തീര്‍ന്നിട്ടില്ല. സത്യം പറഞ്ഞാല്‍ അദ്ദേഹത്തെപ്പറ്റി ഒന്ന് ഓര്‍ക്കാന്‍ പോലും എനിക്ക് സമയം കിട്ടിയിട്ടില്ല. അതുകൊണ്ട്, ഞാന്‍ ഒരു വിവാദത്തിനുമില്ല. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ക്ക് ആരോടും യാതൊരു പ്രശ്നവുമില്ല. എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളില്‍ ആരോടും ഒന്നും പറയാനില്ല. ദയവു ചെയ്ത് വിവാദമാക്കരുതെന്ന അഭ്യര്ഥനയാണ് എനിക്കുള്ളത്. മണ്പറഞ്ഞുപോയ ഒരാളെ അങ്ങനെയൊരു വിവാദത്തില്‍ ഉള്‍പ്പെടുത്തരുത്'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിബുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നതിനെ കുറിച്ചുള്ള ചാണ്ടി ഉമ്മന്റെ മറുപടി ഇങ്ങനെ: 'അതേക്കുറിച്ച് നിബു എന്തു പറഞ്ഞു. അതു മാത്രമേ എനിക്കും അറിയൂ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരായാലും അവര്‍ക്കു സ്വാതന്ത്ര്യമില്ലേ അതു തീരുമാനിക്കാന്‍. അവരു തീരുമാനിച്ചോട്ടെ. അതിനകത്ത് ഒരു മാന്യതയില്ലേ? അവരുടെ സ്ഥാനാര്‍ഥി ആരാകണമെന്ന് അവര്‍ തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളെന്തിനാണ് ഇടപെടുന്നത്? ഞങ്ങള്‍ ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുന്നു.
ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടയാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഇന്നലെയാണ് ആരോ എന്നോടു പറഞ്ഞത്. പേരു പോലും പറഞ്ഞില്ല. ഇന്നിതാ ഒരു പേരുമായി വരുന്നു. എനിക്കറിയില്ല. ഇങ്ങനെ വിവാദങ്ങളുണ്ടാക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ യാതൊരു പ്രശ്നവുമില്ല'- ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ 80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു



