ദേവസ്വം വരുമാനത്തെ പരിഹസിക്കരുത്; സലിം കുമാറിന് കെ രാധാകൃഷ്ണന്റെ മറുപടി

സ്പീക്കര്‍ എഎന്‍ ഷംസീറുമായി ബന്ധപ്പെട്ട 'മിത്ത് വിവാദത്തില്‍' ദേവസ്വം വകുപ്പിനെ പരിഹസിച്ച നടന്‍ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

കെ രാധാകൃഷ്ണന്‍, സലിം കുമാര്‍
Last Updated :20 January 2024, 9:23 am IST
Edited by :migrator

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറുമായി ബന്ധപ്പെട്ട 'മിത്ത് വിവാദത്തില്‍' ദേവസ്വം വകുപ്പിനെ പരിഹസിച്ച നടന്‍ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കേണ്ടതു ദേവസ്വം മന്ത്രിയല്ലെന്ന് കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ചിത്രം സഹിതമായിരുന്നു സലിം കുമാറിന്റെ പരിഹാസം. 

ഇതിന് പിന്നാലെ സലിം കുമാറിന് എതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തുവന്നിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമര്‍ശിച്ച സലിം കുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലിംകുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലിംകുമാര്‍ ഈ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now