
'പെണ്‍കുട്ടികളെ പച്ചയ്ക്ക് മോശം പറയും, ഡബിള്‍ മീനിങ്ങുള്ള തമാശകള്‍ പറയും'; നേരിട്ട ദുരനുഭവം പറഞ്ഞ് സൗമ്യ സരിന്

പാലക്കാട്: ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പഠനസമയത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പറഞ്ഞ് ഡോ. സൗമ്യ സരിന്. നാം പുരോഗമിച്ചുവെന്ന് പറയുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്ന് കേട്ടപ്പോള്‍ ഞെട്ടലല്ല ഉണ്ടായതെന്നും സൗമ്യ ഫെയ്സ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.
നിതിന്റെ മരണത്തില്‍ ഞെട്ടലിനേക്കാള്‍ നാണക്കേടാണ് തോന്നിയത്. കേരളം ഒരു സ്വര്‍ഗം ഒന്നുമായിട്ടില്ല. മനസില്‍ മതവും ജാതിയും കൊണ്ട് നടക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. പഠിക്കുന്ന കുട്ടിയോട് പോലും അത് കാണിക്കുന്നവരുണ്ട് എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്നു. കറുത്തയാള്‍, മെലിഞ്ഞയാള്‍, തടിച്ചയാള്‍ എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബോഡി ഷെയ്മിങ് ചെയ്യാന്‍ ഇവര്‍ക്ക് നാണക്കേട് തോന്നുന്നില്ലേ എന്നും സൗമ്യ സരിന് ചോദിച്ചു.
താന്‍ പഠിക്കുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. 'എംബിബിഎസ് പഠിക്കുന്ന സമയത്ത് പല ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികളെ പച്ചയ്ക്ക് മോശം പറയും. ഇവരെ നമുക്ക് പിണക്കാന്‍ പറ്റില്ല. അവര്‍ നമ്മളെ പരീക്ഷയ്ക്ക് പൊട്ടിച്ചു കളയും. പലപ്പോഴും സര്‍ജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോള്‍ നമ്മളെപ്പറ്റി ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തും. ഡബിള്‍ മീനിങ്ങുള്ള തമാശകള്‍ പറയും. ഇതൊക്കെ മനസിലാകുമെങ്കിലും പ്രതികരിക്കാന്‍ പറ്റില്ല. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതെല്ലാം അനുഭവിച്ചത്.
പേരെടുത്ത് പറയാത്തത് അവര്‍ക്ക് കുടുംബവും കുട്ടിയും ഒക്കെ ഉള്ളത് കൊണ്ടാണ്. അന്ന് പരാതിപ്പെട്ടപ്പോള്‍ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും കുട്ടികള്‍ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ എന്നത് നിരാശപ്പെടുത്തുന്നു. ഇവിടത്തെ പരീക്ഷ സംവിധാനങ്ങള്‍ ആണ് പ്രധാനമായും ഇതിനുള്ള കാരണം. വ്യക്തികളില്‍ കേന്ദ്രീകൃതമാണ് അതെല്ലാം. ഇന്റേണല്‍ മാര്‍ക്ക് തരില്ല എന്ന് പറഞ്ഞ്, പരീക്ഷക്ക് പുറത്ത് നിന്ന് വരുന്ന ഡോക്ടറോട് പറഞ്ഞ് തോല്‍പ്പിക്കും എന്ന് പറഞ്ഞ്, തീസിസ് സൈന്‍ ചെയ്യില്ല എന്ന് പറഞ്ഞ്, പലരും പല കുട്ടികളെയും കാലാകാലങ്ങളായി പീഡിപ്പിച്ചു വരുന്നു, ഇനി ഇത്തരക്കാരെ തുറന്നു കാട്ടുക തന്നെ വേണമെന്നും' സൗമ്യ സരിന് പോസ്റ്റില്‍ പറയുന്നു.
News Now
പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
Summary
Dr. Soumya Sarin bravely shares her disturbing experiences Medical Colleges
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



