'മിഠായി' എന്ന കോഡില്‍ ലഹരി വില്‍പ്പന, രണ്ട് പേര് പിടിയില്‍, 110 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു
യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നത്

കൊച്ചി: എറണാകുളം കാക്കനാട് കേന്ദ്രമാക്കി യുവതി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ മയക്കുമരുന്ന് ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ഫ്രെഡി വി എഫ്, അഖില്‍ മോഹനന് എന്നിവരാണ് പിടിയിലായത്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും മാമല റേഞ്ച് സംഘവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്നും 110 മയക്കുമരുന്ന് ഗുളികകള്‍ (61.05 ഗ്രാം), ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം എന്നിവ പിടിച്ചെടുത്തു.
സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പര്‍ ടാസ്ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവര്‍ മയക്കുമരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവന്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം നടന്ന റെയ്ഡില്‍ മാമല റേഞ്ച് ഇന്‍സ്പെക്ടര്‍ കലാധരന്‍ വി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാരായ സാബു വര്‍ഗ്ഗീസ്, പി.ജി.ശ്രീകുമാര്‍, ചാര്സ് ക്ലാര്‍വിന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ഡി.ടോമി എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

Related News

ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞു; മയക്കുമരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

216 ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി വാളയാറില്‍ പിടിയില്‍; സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്ന് സംശയം

