
മദ്യലഹരിയിൽ കാർ പറപ്പിച്ച് ഇടിച്ചു കയറ്റി, പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി മുടങ്ങി; പ്രതിയുടെ കയ്യിൽ കഞ്ചാവും, നട്ടംതിരിഞ്ഞ് നാട്ടുകാർ
അപകടത്തെ തുടർന്ന് ചൊവ്വാഴ്ച അർധരാത്രിയിൽ പോയ വൈദ്യുതി ബുധനാഴ്ച വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത്
കൊച്ചി; മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കി യുവാവ്. കളമശ്ശേരി ചങ്ങമ്പുഴ നഗർ സ്വദേശി ആൽവിൻ (23) ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് പൊലീസ് കഞ്ചാവും പിടിച്ചെടുത്തു. അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി പോയത് നാട്ടുകാരെ വട്ടംകറക്കി.
ചൊവ്വാഴ്ച അർധരാത്രി തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ്- അമ്പലം റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കെഎസ്ആർടിസി പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റും ലൈൻ കമ്പികളും പൊട്ടിവീണതിനെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.
അപകടത്തിന്റെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ കണ്ടത് മദ്യലഹരിയിൽ നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ നിന്നാണ് യുവാവിന്റെ കയ്യിൽ നിന്ന് കഞ്ചാവ് പൊതി പിടികൂടിയത്. മദ്യപിച്ചു വാഹനമോടിച്ചതു കൂടാതെ കഞ്ചാവു കേസും യുവാവിന് എതിരെ ചുമത്തി. അപകടത്തെ തുടർന്ന് ചൊവ്വാഴ്ച അർധരാത്രിയിൽ പോയ വൈദ്യുതി ബുധനാഴ്ച വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിവാഹത്തില്‍നിന്നുള്ള പിന്മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം



