
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങി സ്വന്തം കാറെന്ന് കരുതി മറ്റൊരുകാർ ഓടിച്ചു; പിന്നാലെ അപകടം
ഈ സമയം കാറിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു
കൊച്ചി: ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവ് സ്വന്തം കാറാണെന്ന് കരുതി വഴിയിൽ കണ്ട മറ്റൊരു കാർ ഓടിച്ചു അപകടം. ചോറ്റാനിക്കര സ്വദേശിയായ ആഷ്‌ലി എന്നയാളാണ് വണ്ടി മാറിയോടിച്ചത്. ഈ സമയം കാറിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു. ഇവർ ബഹളംവച്ചതോടെ കാർ വഴിയിലെ ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ബാറിന് സമീപം നിർത്തിയിരുന്ന കാർ തന്റേതാണെന്ന് കരുതി ഓടിച്ചുപോകുകയായിരുന്നു ആഷ്‌ലി. കാർ തന്റേതാണെന്ന് തെറ്റിധരിച്ചാണ് ഇയാൾ കയറിയത്. കാറിന്റെ താക്കോലും അതിൽ തന്നെയുണ്ടായിരുന്നു. കുട്ടിയെയും ഭാര്യയെയും കാറിലിരുത്തി ബാറിന് സമീപമുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാൾ ഓടിച്ചു പോയത്. അപരിചിതനായ ഒരാൾ കാർ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്ന സ്ത്രീ ബഹളംവച്ചു. ഇതുകേട്ട് പരിഭ്രമിച്ച ആഷ്‌ലി നിയന്ത്രംവിട്ട് കാർ പലയിടങ്ങളിലും തട്ടി. വണ്ടിയിലുണ്ടായിരുന്ന സ്ത്രീ കാറിന്റെ സ്റ്റീയറിങ്ങിൽ പിടിച്ചതോടെയാണ് വണ്ടി ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ സ്ത്രീക്ക് പരിക്കേറ്റു.
ചോറ്റാനിക്കര പൊലീസ് ആഷ്‌ലിയെ കസ്റ്റഡിയിലെടുത്തു. തന്റെ കാറാണെന്നും കാറിലിരുന്നവർ തന്റെ കുടുംബമാണെന്നും തെറ്റിധരിച്ചാണ് താൻ കാറെടുത്ത് പോയതെന്ന് ആഷ്‌ലി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

രാത്രി ഉറക്കം ശരിയാകുന്നില്ലേ? അറിയാതെ ചെയ്യുന്ന ഈ ശീലങ്ങളാകാം കാരണം
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി


