
ഡ്രൈ ഡേയിലും കൈയില്‍ സാധനം കിട്ടും; എഴുപത്തിയഞ്ചുകാരന് എക്സൈസ് പിടിയില്‍
സര്‍ക്കാര്‍ നേരിട്ട് വില്‍പ്പന നടത്തുന്ന മദ്യം കിട്ടാത്ത ദിവസങ്ങളില്‍ വിവിധ ഇടങ്ങളിലായി അമിത വിലയ്ക്ക് ഇയാള്‍ മദ്യം വില്‍ക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു

കല്‍പ്പറ്റ: ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചിടുന്ന ദിവസങ്ങളില്‍ ഉള്‍പ്പെടെ അമിത വിലയ്ക്ക് വില്‍ക്കാനായി ശേഖരിച്ച വിദേശ മദ്യവുമായി എഴുപത്തിയഞ്ചുകാരന് പിടിയില്‍. പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടില്‍ സി ഡി ജോണിയാണ് പിടിയിലായത്. വന്‍ മദ്യശേഖരമാണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.
81 ബോട്ടില്‍ വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് 40.5 ലിറ്റര്‍ മദ്യം വരുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാര്‍ നേരിട്ട് വില്‍പ്പന നടത്തുന്ന മദ്യം കിട്ടാത്ത ദിവസങ്ങളില്‍ വിവിധ ഇടങ്ങളിലായി അമിത വിലയ്ക്ക് ഇയാള്‍ മദ്യം വില്‍ക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ എക്സ്സൈ് ഉദ്യോഗസ്ഥര്‍. നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പറശ്ശിനിമുക്ക് ജോണി എക്സൈസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങിയത്.
കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര് ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, സജിപോള്‍, കെ കെ വിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ വി സൂര്യ പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Dry day liquor sale, Seventy five year old man arrested by excise
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


