നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

kseb
കെഎസ്ഇബിഫയല്‍ ചിത്രം
Edited by :അമല്‍ ജോയ്
Last Updated :31 ജനുവരി 2026, 9:06 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ കെഎസ്ആര്‍ടിസിയും ലാഭത്തില്‍ കെഎസ്ഇബിയും മുന്നില്‍. കേരളത്തിലെ മൊത്തം 132 പൊതുമേലാ സ്ഥാപനങ്ങളില്‍ 63 എണ്ണവും നഷ്ടത്തിലാണ്. 60 എണ്ണം ലാഭത്തിലും 9 എണ്ണം പ്രതിസന്ധിയിലുമാണ്.

കഴിഞ്ഞ വര്‍ഷം 56 സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്. 32473.96 കോടിയുടെ മൂലധന നിക്ഷേപവും 86793.97 കോടിയുടെ നിക്ഷേപ ആസ്തിയുമാണ് മൊത്തമായുള്ളത്. 1.27ലക്ഷത്തോളം ജീവനക്കാരുണ്ട്.

ലാഭത്തിലുള്ളസ്ഥാപനങ്ങളും അവയുടെ ലാഭവും - കെഎസ്ഇബി-571.22 കോടി, കെഎസ്എഫ്ഇ- 375.50 കോടി, ബിവറേജസ് -127.03, കെഎഫ്‌സി- 98.16, കെഎസ്‌ഐഡിസി-14.57, കേരള മിനറല്‍സ് -48.96, ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്-45.27, ടൈറ്റാനിയം-36.46,ലൈവ് സ്റ്റോക്ക് ബോര്‍ഡ്-27.48, റോഡ് ഇന്‍ഫ്രാസ്ട്രക്ടചര്‍ കമ്പനി -19.94.

നഷ്ടത്തിലുള്ളസ്ഥാപനങ്ങളും കണക്കും- കെഎസ്ആര്‍ടിസി -1580.38 കോടി, സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ കമ്പനി -669.80 കോടി, വാട്ടര്‍ അതോറിറ്റി-317.64, ബാക്ക് വേര്‍ഡ് ക്ഷേമ ബോര്‍ഡ്-139.27, കേരള ഔട്ടോമൊബൈല്‍സ്- 125.89, സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ 1-05.38, കാഷ്യു ഡവലപ്‌മെന്റ് കോര്‍പറേഷന്‍ -81.16, പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ -76.33, കേരള ടെക്സ്റ്റയില്‍സ് -64.88, മലബാര്‍ സിമന്റ്‌സ് -61.92

News Now

Summary

KSRTC leads in losses and KSEB leads in profits in the public sector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates