ഇനി ക്യൂ നില്‍ക്കണ്ട; വെന്‍ഡിങ് മെഷീന്‍ വഴി മദ്യം, ആലോചനയുമായി ബെവ്കോ

വിജയമെന്നു കണ്ടാല്‍ പിന്നീടു പ്രീമിയം ഔട്‌ലെറ്റുകളില്‍ നടപ്പാക്കും.

Bevco considers dispensing liquor via vending machines
AI Imagegoogle gemini
Edited by :Amal Joy
Last Updated :26 സെപ്റ്റംബർ 2026, 8:35 am IST

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷീന്‍ അവതരിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റില്‍ നടപ്പാക്കാനാണ് ആലോചന.

വിജയമെന്നു കണ്ടാല്‍ പിന്നീടു പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കും. ബാങ്കുകളുടെ സഹകരണത്തോടെ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുകുപ്പികള്‍ മെഷീനില്‍ സ്റ്റോര്‍ ചെയ്യും. ഉപയോക്താക്കള്‍ക്കു ടച്ച് സ്‌ക്രീന്‍ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തശേഷം കാര്‍ഡ് യുപിഐ മാര്‍ഗത്തില്‍ പേയ്‌മെന്റ് നടത്താം.

കുപ്പി മെഷീനില്‍ നിന്നു തന്നെ ശേഖരിക്കാനാകും. ബില്ലും ലഭിക്കും. മെഷീന്‍ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തു പേയ്‌മെന്റ് നടത്തിയ ശേഷം കൗണ്ടറില്‍നിന്നു മദ്യം കൈമാറുന്ന രീതിയും ആലോചനയിലുണ്ട്.

News Now

Summary

No more queuing: Bevco considers dispensing liquor via vending machines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates