വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനും ആമ്പലപ്പുഴയില്‍ ജി സുധാകരനും അപരന്‍മാര്‍; മഞ്ചേശ്വരത്ത് രണ്ടുപേര്‍

സംസ്ഥാനത്ത് ശക്തമായ കടുത്ത പോര് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്.

Dummy Candidates Fielded Against VK Prasanth in Vattiyoorkavu and G Sudhakaran in Ambalappuzha
വികെ പ്രശാന്ത് - ജി സുധാകരന്‍
Edited by :Sujith
Last Updated :23 മാർച്ച് 2026, 5:26 pm IST

കൊച്ചി: നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ പലയിടത്തും അപരന്‍മാര്‍ രംഗത്ത്. ശക്തമായ ത്രികോണമത്സരം വട്ടിയൂക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിന് അപരഭീഷണി. കെ പ്രശാന്ത് ആണ് പത്രിക നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ കടുത്ത പോര് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്.

കെ മുരളീധരനും ആര്‍ ശ്രിലേഖയുമാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ഥികള്‍. എട്ടുപേരാണ് വട്ടിയൂര്‍ക്കാവില്‍ പത്രിക നല്‍കിയിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ എകെഎം അഷ്‌റഫിനെതിരെ രണ്ട് അപരന്‍മാര്‍ പത്രിക നല്‍കിയിട്ടുണ്ട്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരന്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ഫലം മാറി മറിയുന്ന മണ്ഡലങ്ങളില്‍ അപരന്മാര്‍ പിടിക്കുന്ന വോട്ട് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണമാകുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് മുന്നണികള്‍ അപര ഭീഷണിയെ നേരിടുന്നത്.

News Now

Summary

Dummy Candidates Fielded Against VK Prasanth in Vattiyoorkavu and G Sudhakaran in Ambalappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates