
യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ച ശേഷം ഇരുട്ടടിയെന്ന് യുണൈറ്റഡ് മർച്ചന്റ് ചേമ്പർ

പാലക്കാട്: യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധ സമരവുമായി വ്യാപാരികൾ രംഗത്ത്. പ്രമുഖ വ്യാപാരി സംഘടനയായ യുണൈറ്റഡ് മർച്ചന്റ് ചേമ്പറാണ് കേന്ദ്ര-ബാങ്കിങ് സംവിധാനങ്ങളുടെ നടപടിക്കെതിരെ സംസ്ഥാനവ്യാപക സമരപ്രഖ്യാപനം നടത്തിയത്. പാലക്കാട് ചേർന്ന സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിലാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്.
യുപിഐ ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 29-ന് സംസ്ഥാനത്തെ പ്രധാന ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. തുടർന്ന് യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിത്തുടങ്ങുന്ന ഒക്ടോബർ 15-ന് സംസ്ഥാനത്തെ മുഴുവൻ കടകളിലും യുപിഐ വഴിയുള്ള വ്യാപാര ഇടപാടുകൾ പൂർണ്ണമായി നിർത്തിവെച്ച് പ്രതിഷേധിക്കാനും സംഘടന തീരുമാനിച്ചു. ഈ സൂചനാ സമരങ്ങൾക്ക് ശേഷവും തീരുമാനം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് വ്യാപാരികളുടെ നീക്കം.
ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ വ്യാപാര ഇടപാടിനും 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളതെന്ന് യുണൈറ്റഡ് മർച്ചന്റ് ചേമ്പർ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് വ്യക്തമാക്കി. തുച്ഛമായ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന സാധാരണ വ്യാപാരികളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കാൻ ഈ തീരുമാനം കാരണമാകും. ഉദാഹരണത്തിന്, 10,000 രൂപയുടെ ഒരു യുപിഐ ഇടപാടിന് 40 രൂപ എംഡിആർ ചാർജും ഇതിന് പുറമെ 18 ശതമാനം ജിഎസ്ടിയും കൂടി നൽകുമ്പോൾ വ്യാപാരിക്ക് വലിയ തുകയാണ് നഷ്ടപ്പെടുന്നത്. ഈ അധികച്ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ബാധ്യത മുഴുവൻ വ്യാപാരികൾ തന്നെ സ്വന്തം കൈയിൽനിന്ന് വഹിക്കേണ്ട ദുരവസ്ഥയാണുള്ളത്.
ഒരു വശത്ത് കറൻസി രഹിത സമ്പദ്‌വ്യവസ്ഥയുടെ പേരിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുകയും, അത് വ്യാപകമായ ശേഷം അതേ സംവിധാനത്തിന് മേൽ അധികച്ചെലവ് അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. കട വാടക, ഉയർന്ന വൈദ്യുതി നിരക്ക്, ജീവനക്കാരുടെ വേതനം, മറ്റ് നികുതികൾ, ഓൺലൈൻ വ്യാപാരത്തിൽ നിന്നുള്ള കടുത്ത വെല്ലുവിളി എന്നിവ കാരണം ചെറുകിട വ്യാപാര മേഖല അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ വ്യാപാരികളുടെ മേൽ വീണ്ടും ഭാരം അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, നിജാം ബഷി, ടി.കെ. ഹെൻട്രി, വി.എ. ജോസ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Strongly protesting the move to levy charges on Unified Payments Interface (UPI) transactions, trader organization United Merchants Chamber has announced widespread state-level agitations across Kerala
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


