'റെജി ചെറിയാന്‍ വാഹനം ഓടിച്ചത് മദ്യപിച്ച്, പിന്നാലെ മുങ്ങി'; യുവാവിന് പരിക്കേറ്റതില്‍ ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടമുണ്ടായത്. നെടുമുടി ആശാരി പറമ്പില്‍ സുനീഷി(22)നായിരുന്നു പരിക്കേറ്റത്.

Reji cheriyan, James Samuel
Reji cheriyan, James Samuelfacebook
Edited by :ആതിര അഗസ്റ്റിന്‍
Last Updated :30 ജൂൺ 2026, 7:44 am IST

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവല്‍. എംഎല്‍എ വാഹനം ഓടിച്ചത് മദ്യപിച്ചാണെന്നാണ് ജെയിംസ് സാമുവലിന്റെ ആരോപണം. അപകടത്തിന് പിന്നാലെ എംഎല്‍എ മുങ്ങിയതായും ജെയിംസ് സാമുവല്‍ ആരോപിച്ചു. എംഎല്‍എയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും ജെയിംസ് സാമുവല്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ ആരോപണം.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടമുണ്ടായത്. നെടുമുടി ആശാരി പറമ്പില്‍ സുനീഷി(22)നായിരുന്നു പരിക്കേറ്റത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്. ചമ്പക്കുളം ജലമേള കഴിഞ്ഞ് ആലപ്പുഴയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പോകുകയായിരുന്നു റെജി ചെറിയാന്‍. ചമ്പക്കുളത്തുവെച്ച് യുവാവിന്റെ ബൈക്കും എംഎല്‍എയുടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ സുനീഷ് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്്. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ യുവാവിനെ ആദ്യം ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

News Now

Summary

DYFI alleged that Reji Cheriyan was driving under the influence of alcohol and fled the scene after a road accident in which a young man was injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates