സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി

10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ളവയുടെ ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

E-way bill made applicable for movement of gold and gemstones
സംസ്ഥാനത്ത് സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയുംചരക്ക് നീക്കത്തിന് ജനുവരി 20മുതല്‍ ഇ-വേ ബില്‍ ബാധകമാക്കി.
Last Updated :20 January 2025, 6:21 pm IST
Edited by :Sujith

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയുംചരക്ക് നീക്കത്തിന് ജനുവരി 20മുതല്‍ ഇ-വേ ബില്‍ ബാധകമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ളവയുടെ ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

2025 മുതല്‍ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും രജിസ്ട്രേഷന്‍ ഉള്ള വ്യക്തി/ സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇ-വേ ബില്‍ ജനറേഷന്‍ പോര്‍ട്ടലിലെ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇത് താത്കാലികമായി മാറ്റിവച്ചിരുന്നു. നിലവില്‍ ഈ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായും കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്തിന് അകത്തുള്ള ചേരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ ജനുവരി 20 മുതല്‍ ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട് -എ ജനറേറ്റ് ചെയ്തിരിക്കേണ്ടതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now