
വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇഡി; എത്തിയത് വില്ലേജ് ഓഫീസറെയും കൊണ്ട്; നികുതി രേഖകള്‍ കൊണ്ടുപോയി
വില്ലേജ് ഓഫീസറുടെ സഹായത്തോടെ 80 സെന്റ് ഭൂമിയും വീടിനു സമീപത്തുള്ള സ്ഥലവും പരിശോധിച്ചു

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കണ്ണൂരിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥര്‍. ഭൂമിയുടെ ആധാരവുമായി എത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ രാവിലെയായിരുന്നു പരിശോധന നടത്തിയത്.
വില്ലേജ് ഓഫീസറുടെ സഹായത്തോടെ 80 സെന്റ് ഭൂമിയും വീടിനു സമീപത്തുള്ള സ്ഥലവും പരിശോധിച്ചു. വില്ലേജ് ഓഫിസര്‍ കാണിച്ചുകൊടുത്ത ഈ സ്ഥലത്തിന്റെയും ഫോട്ടോകള്‍ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഭൂമിയുടെ നികുതി രേഖകള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പിണറായി വിജയന്റെ മകള്‍ ടി വീണയെ രണ്ടു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് കണ്ണൂര്‍ പിണറായിയിലെ ഭൂമിയില്‍ പരിശോധന നടത്തിയത്. നേരത്തെ വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
ED inspects Veena's land in Pinarayi, Kannur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍




