
വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി
യുഎഇയിലെ മഷ്റക് ബാങ്ക് വഴി ഫൈജാസിന് 1,46,000 ദിര്‍ഹം കൈമാറിയെന്നും ഇഡി

തിരുവനന്തപുരം: മുന്‍ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസില്‍ ദുബായിലുള്ള വി.പി. ഫൈജാസിന് വീണ കൂടുതല്‍ പണം കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. 'റെഡ് ബുക്ക്' എന്ന് വിശേഷിപ്പിക്കുന്ന വീണയുടെ ഡയറിയിലെ മറ്റൊരു പേജിലാണ് ഈ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുള്ളത്. യുഎഇയിലെ മഷ്റക് ബാങ്ക് വഴി ഫൈജാസിന് 1,46,000 ദിര്‍ഹം കൈമാറിയെന്നും ഫൈജാസിന്റെ അക്കൗണ്ട് നമ്പര്‍ ഇതില്‍ കുറിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
നേരത്തെ കണ്ടെത്തിയ ഹവാല ഇടപാടുകള്‍ക്ക് പുറമേയാണിത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മുഹമ്മദ് റിയാസ് നേടിയ അനധികൃത സമ്പാദ്യമാണ് ഇതെന്നാണ് ഇഡിയുടെ ആരോപണം. 2024 സെപ്റ്റംബര്‍ 17ന് ഫൈജാസിന് 56,430 ദിര്‍ഹം നല്‍കിയതായി ഡയറിയിലുണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ നിന്നും 85 ലക്ഷം രൂപ അയച്ചതായും ആകെ 394K ലഭിച്ചതായും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ഈ ഡയറി പിടിച്ചെടുത്തതെന്നും ചോദ്യം ചെയ്യലില്‍ ഹവാല ഇടപാടുകള്‍ വീണ സമ്മതിച്ചതായും ഇഡി അവകാശപ്പെടുന്നു.
എന്നാല്‍, ഇഡിയുടെ ആരോപണങ്ങള്‍ മുഹമ്മദ് റിയാസ് പൂര്‍ണമായും തള്ളി. ഇഡി ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീണയ്ക്കെതിരെയുള്ള ഹവാല ഇടപാട് ആരോപണം അസംബന്ധമാണെന്നും വീണയുടെ മൊഴി പൂര്‍ണ രൂപത്തില്‍ പുറത്തുവിടാന്‍ ഇഡി തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
ED Alleges Veena Made Further Money Transfers to Faijas; Details Found in 'Red Book'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍


