
മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്; സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 57 പേര്‍ക്കെതിരെ കേസ്
സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി മോഹനന്, എ പ്രദീപ്കുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങി 57 പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട്: പിഎ മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോട്ടൂളിയിലെ വീട്ടില്‍ ബുധനാഴ്ച ഇഡി നടത്തിയ തിരച്ചിലിനിടെ വീടിനു മുന്നിലെ പൊതുറോഡില്‍ മുദ്രാവാക്യം വിളിച്ച് മാര്‍ഗതടസ്സം ഉണ്ടാക്കിയതിന് സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി മോഹനന്, എ പ്രദീപ്കുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങി 57 പേര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുമായി ബലപ്രയോഗം നടത്തുകയും റോഡില്‍ കുത്തിയിരുന്ന് ഗതാഗത തടസം നടത്തിയതിനുമാണ് കേസ്. ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുകയും പൊലീസിനു നാണക്കേടാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നടപടി. ഇതിനിടെയാണ് കോഴിക്കോട് പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീടിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെയും പൊലീസ് കേസ് എടുത്തത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
ED Raid at Mohammed Riyas's House: Case Registered Against 57 People, Including CPM District Secretary
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



