
സ്കൂളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
കാസര്‍കോട് ജില്ലയിലെ സ്കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ സ്കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്. ഇനി മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
അധ്യാപകര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നതായുമുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. സ്കൂളില്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഇടപെടരുതെന്നും അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.
വിദ്യാഭ്യാസ ഓഫീസറുടെ സന്ദര്‍ശന വേളയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്കുന്നു.ക്ലാസ് സമയമല്ലാത്തപ്പോള്‍ മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ക്ക് കയ്യില്‍ വയ്ക്കാം. സ്കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഫോണില്‍ സമയം ചെലവഴിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇടപെടുന്നില്ലെന്നും പ്രധാന അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂള്‍ അധ്യാപകര്‍ക്കും ഇത് ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Education Department issues order prohibiting teachers from using mobile phones in schools
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




