എട്ടുവയസ്സുകാരിയെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചു, പൊലീസില്‍ അറിയിച്ച് മുത്തശ്ശി; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ഷാള്‍ അറുത്തുമാറ്റി രക്ഷിച്ചു

ഇടുക്കിയില്‍ അമ്മയുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ എട്ടു വയസ്സുകാരിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

കട്ടപ്പന:  ഇടുക്കിയില്‍ അമ്മയുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ എട്ടു വയസ്സുകാരിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റപാടും കയ്യില്‍ ചതവുകളുമുണ്ട്. യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പൊലീസ് പറഞ്ഞു.

മകള്‍ കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന്  യുവതി (28) ജീവനൊടുക്കാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റി പൊലീസ് രക്ഷപ്പെടുത്തി. സമീപം കുട്ടികള്‍ക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയില്‍ പൊലീസ് കണ്ടെത്തി.

യുവതിയുടെ രണ്ടാമത്തെ വിവാഹത്തില്‍ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്‌ക്കൊപ്പമാണു ഭര്‍ത്താവും ഒന്നിച്ച് കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നില്‍ക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലില്‍ നിന്നെത്തിയത്.

ഇന്നലെ രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോള്‍ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. സ്വന്തം അമ്മയെയും യുവതി ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now