കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു, അടിയന്തര അന്വേഷണത്തിന് ഉത്തരവ്

കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയപ്പോള്‍ കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം

Eighth grade student dies of electric shock at school
മിഥുന്‍
Edited by :Amal Joy
Last Updated :17 ജൂലൈ 2025, 12:09 pm IST

കൊല്ലം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13)ണ് മരിച്ചത്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലാണ് സംഭവം.

കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവെയായിരുന്നു അപകടം. വൈദ്യുതി ലൈന്‍ താഴ്ന്നാണ് കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പ്രദേശവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

News Now

Summary

Class 8 student dies of electric shock at school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates