
എളമരം കരീം കഴുത്തിന് പിടിച്ചു ഞെരിച്ചു, പരാതിയുമായി രാജ്യസഭ മാർഷൽമാർ
എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തിൽ ഇറങ്ങി അവിടെ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകൾ വലിച്ചെറിഞ്ഞു

ന്യൂഡൽഹി: എളമരം കരീ എംപി കയ്യേറ്റം ചെയ്തെന്ന പരാതിയുമായ രാജ്യസഭ മാര്‍ഷല്‍മാര്‍. രാജ്യസഭാ അധ്യക്ഷനാണ് രണ്ട് മാർഷൽമാർ പരാതി നൽകിയത്. കഴുത്തിന് പിടിച്ചു ഞെരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാതിയുണ്ട്.
കൂടാതെ രാജ്യസഭ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ട്. എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തിൽ ഇറങ്ങി അവിടെ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകൾ വലിച്ചെറിഞ്ഞു. അതോടൊപ്പം എളമരം കരീം സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും അവരെ മർദ്ദിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന്റെ രണ്ടു എംപിമാർ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്നും അവർക്ക് പരുക്കേറ്റെന്നും പരാമർശമുണ്ട്.
ഗുരുതുര ആരോപണങ്ങൾ നിലനിൽക്കെ ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടു. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഈ മാസം 9നാണ് സഭയിലെ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. രാജ്യസഭയിൽ ഇൻഷുറൻസ് ബിൽ പാസാക്കിയ രീതിക്കെതിരെ പ്രതിപക്ഷം വെങ്കയ്യ നായിഡുവിന് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ പ്രതിപക്ഷ എംപിമാർ മാർഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
