തീവച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു; പൂര്‍ണ ആരോഗ്യവാന്‍, ചോദ്യം ചെയ്യാന്‍ തടസങ്ങളില്ല; അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് എഡിജിപി

നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറയാനാവില്ല

എഡിജിപി അജിത് കുമാര്‍ മാധ്യമങ്ങളെ കാണുന്നു
Last Updated :20 January 2024, 9:19 am IST

കോഴിക്കോട്: എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീവെച്ചത് താനാണെന്ന് പ്രതി ഷാരൂഖ്‌ സെയ്ഫി സമ്മതിച്ചതായി എഡിജിപി അജിത് കുമാര്‍. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും അജിത് കുമാര്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 

ഇത്തരമൊരു കേസില്‍ ഉള്‍പ്പെടുന്ന പ്രതി എളുപ്പത്തില്‍ എല്ലാവിവരവും അന്വേഷണസംഘത്തോട് പറയണമെന്നില്ല. ഇതൊരു ലോങ് പ്രോസസ്സാണ്. വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് എഡിജിപി പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറയാനാവില്ല. പ്രതിക്കെതിരെ യുഎപിഎ ചുമത്തുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വെളിവാകുന്ന കുറ്റങ്ങള്‍ക്കനുസരിച്ച് ഏതൊക്കെ വകുപ്പുകളാണ് ചേര്‍ക്കേണ്ടത് എന്നത് അപ്പപ്പോള്‍ ചെയ്യും. തീവെച്ചതിന് പിന്നില്‍ ഗുഢാലോചനയുണ്ടോയെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അജിത് കുമാര്‍ പറഞ്ഞു.

റെയില്‍പാളത്തില്‍ നിന്ന് കിട്ടിയ ബാഗ് ഇയാളുടേത് തന്നെയാണ്. അതിലെ ഡയറിയിലെ കയ്യക്ഷരവും പ്രതിയുടെത് തന്നെയാണ്. പ്രതിയെ ആരെങ്കിലും സഹായിച്ചോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം അന്വേഷണത്തിലാണ്. പ്രതി പൂര്‍ണ ആരോഗ്യവാനാണ്. ചോദ്യം ചെയ്യാന്‍ തടസങ്ങളില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഏതൊക്കെ സംശയങ്ങളുണ്ടോ  അതെല്ലാം അന്വേഷണത്തില്‍ വെളിവാകുമെന്നും കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവെടുപ്പ് നടത്തുമെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now