
കൊലപാതകക്കേസിൽ ഒന്നാം പ്രതിയെന്ന് പരാതി; ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരികെ വിളിച്ചു
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയാണെന്ന പരാതിയെ തുടർന്നാണ് നടപടി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിരീക്ഷകനായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരികെ വിളിച്ചു. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയാണെന്ന പരാതിയെ തുടർന്നാണ് നടപടി.
തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നല്‍കിയിരുന്നത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സര രംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ ഇത്തരം ചുമതലകളിലേക്ക് നിയോഗിക്കാന്‍ പാടില്ലെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടം ലംഘിച്ചായിരുന്നു നിയമനം. ഇതിനെതിരെ സിറാജ് ദിനപത്രത്തിന്റെ മാനേജ്മെന്റ് ആണ് പരാതി നൽകിയത്.
വ്യാജരേഖക്കേസിൽ ഉൾപ്പെട്ട ആസിഫ് കെ യൂസഫിനെയും കമ്മീഷൻ തിരികെ വിളിച്ചു. ഇരുവർക്കും പകരമായി ജാഫർ മാലിക്കിനെയും ഷർമിള മേരി ജോസഫിനെയും നിയമിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


