
കൊച്ചിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ
ആനയുടെ മുകളില്‍ മൂന്ന് പേരുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ ആനപ്പുറത്തുനിന്ന് താഴെവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം

കൊച്ചി: എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്സവത്തിനായി ആനയെ ഒരുക്കി നിര്‍ത്തിയ ശേഷം ആനപ്പുറത്തേക്ക് ആളുകള്‍ കയറിയിരുന്നു. ഇതിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് നിന്ന് താഴെ വീണവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ നാശനഷ്ടങ്ങളില്ല.
ആനയുടെ മുകളില്‍ മൂന്ന് പേരുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ ആനപ്പുറത്തുനിന്ന് താഴെവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലിന് പൊട്ടലുണ്ട്.
എഴുന്നള്ളത്തിനിടെ പെട്ടെന്ന് ആന തിരിഞ്ഞ് വട്ടംനില്‍ക്കുകയായിരുന്നു. പിന്നീടാണ്, ആന ക്ഷേത്രപരിസരത്തിന് പുറത്തേക്കെത്തിയതും ആനപ്പുറത്തുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ നിലത്തേക്ക് വീണു. ഒരാള്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു. ആര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നുമില്ല. സംഭവത്തിനു ശേഷം ആനയെ തളച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോയി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



