ക്ഷേത്രത്തില്‍ ആന കുഴഞ്ഞു വീണു; ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം

ഇന്ന് രാവിലെ ക്ഷേത്രമുറ്റത്ത് ചതുപ്പ് പോലുള്ള സ്ഥലത്താണ്  ആന വീണത്.

elephant
Last Updated :20 January 2024, 9:19 am IST
Edited by :migrator

തിരുവനന്തപുരം: കാന്തളൂര്‍ശാല ക്ഷേത്രത്തില്‍ ആന കുഴഞ്ഞു വീണു. ശിവകുമാര്‍ എന്ന ആനയാണ് വീണത് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

ഇന്ന് രാവിലെ ക്ഷേത്രമുറ്റത്ത് ചതുപ്പ് പോലുള്ള സ്ഥലത്താണ്  ആന വീണത്. രാവിലെ പാപ്പാനും നാട്ടുകാരും ആനയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 

ആനയുടെ കൊമ്പില്‍ കയര്‍ കെട്ടി ഉയര്‍ത്താനാണ് ഫയര്‍ഫോഴ്‌സിന്റെ ശ്രമം. രണ്ട് മാസം മുന്‍പ് ഈ ആന ഇതേ സ്ഥലത്ത് വീണിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now