
മണിക്കൂറുകളുടെ കാത്തിരിപ്പ്; ജെസിബി കൊണ്ട് പാതയൊരുക്കി; കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി; വീഡിയോ
കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ ആദിവാസി കോളനിയില സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു
കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ ആദിവാസി കോളനിയില സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. ഇന്നലെ രാത്രിയിലാണ് കൊട്ടാരക്കര ഗോപാലകൃഷ്ണന്റെ കിണറ്റില്‍ ആനവീണത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് ആനയെ രക്ഷിച്ചത്. ജെസിബി കൊണ്ട് ചെറിയ പാത ഒരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറാന്‍ ആന ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അധികൃതര്‍ ജെസിബി എത്തിച്ചത്.
A wild elephant fell in an open well ag Pinavoorkudi tribal colony in Ernakulam district, Kerala. Forest officials and local people trying to rescue the elephant. @NewIndianXpress@xpresskerala @TribalArmy @KeralaForest @NWF pic.twitter.com/H2dnecInkm
â Manoj Viswanathan (@Manojexpress) June 16, 2021
ഇന്നലെ രാത്രയിലെത്തിയ കാട്ടാനക്കൂട്ടത്തിലെ ഒരാനയാണ് കിണറ്റില്‍ വീണത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്ക് വിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



