
തിടമ്പേറ്റാൻ നിർത്തിയ ആനകൾ പരസ്പരം കുത്തി; ചിതറി ഓടി ജനം; പരിഭ്രാന്തി (വീഡിയോ)
ഐനിക്കാട് എന്ന ആന മഹാദേവൻ എന്ന ആനയെ കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട് ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു
തൃശൂർ: ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടുന്നതിനിടെ കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ആറാട്ടുപുഴ പൂരത്തിനിടെയാണ് സംഭവം.
ഇന്ന് രാവിലെ 9.30ഓടെ മന്ദാരം കടവിൽ വച്ചാണ് ആനകൾ ഇടഞ്ഞത്. ഐനിക്കാട് എന്ന ആന മഹാദേവൻ എന്ന ആനയെ കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട് ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു.
ഇതോടെ ഐനിക്കാട് ആന പെട്ടെന്ന് ശാന്തനായി. ഇതോടെ വൻ അപകടമാണ് ഒഴിവായത്. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേർ ചിതറിയോടി. ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്. ഇവരെ സേവാഭാരതി ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ബാബു.ടി. തോമസൻറെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
