
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകായിരുന്നു.

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ഞായറാഴ്ച രാത്രി അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാന്‍ നിര്‍ത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചു. പരുക്കേറ്റ പാപ്പാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകായിരുന്നു. ഇടഞ്ഞ ആന പിന്നിലേക്ക് ഓടി ദേവസ്വം ഓഫിസിന് സമീപത്തായി നിലയുറപ്പിച്ചു. ഇതോടെ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ഭക്തജനങ്ങള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ ക്ഷേത്ര ജീവനക്കാര്‍ ഇടപെട്ട് ഭക്തരെ പുറത്തിറക്കി ഗോപുര വാതിലുകള്‍ അടച്ചു.
കുറച്ചുസമയത്തിനുള്ളില്‍ ആനയെ തളച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന പറ ഉത്സവത്തിനുവേണ്ടിയും ചാമപ്പുഴ ഉണ്ണിക്കൃഷ്ണണനെയാണ് എഴുന്നള്ളിക്കാന്‍ തീരുമാനിച്ചിരുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Elephant runs amok at Thrippunithura Poornathrayeesa Temple
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



