ആനയ്ക്ക് ഇടിമിന്നലേറ്റു; കൊമ്പന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ചരിഞ്ഞു

കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന കൊമ്പന്‍ ചരിഞ്ഞു

Pallattu Brahmadathan
പല്ലാട്ട് ബ്രഹ്മദത്തന്‍
Edited by :Dhanoj AM
Last Updated :4 ഒക്ടോബർ 2026, 8:47 pm IST

തൃശൂര്‍: കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന കൊമ്പന്‍ ചരിഞ്ഞു. ഇടിമിന്നലേറ്റ് ആണ് ജീവന്‍ നഷ്ടമായത്. 40 വയസ്സില്‍ താഴെയാണ് പ്രായം.

ഇന്ന് വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയില്‍ വീട്ടുമുറ്റത്ത് തളച്ചിരുന്നപ്പോഴാണ് ആനയ്ക്ക് മിന്നലേറ്റത്. കഴിഞ്ഞവര്‍ഷം കുന്നംകുളത്തെ മിക്ക പ്രധാന പൂരങ്ങളിലും ബ്രഹ്മദത്തന്‍ നിറസാന്നിധ്യമായിരുന്നു.

നേരത്തെ പുതുപ്പള്ളി ആന തറവാട്ടിലെ അംഗമായിരുന്നു. പിന്നീടാണ് പല്ലാട്ടുകാര്‍ വാങ്ങിയത്. ലക്ഷണമൊത്ത കൊമ്പന്‍ വിട്ടുപോയതിന്റെ ഞെട്ടലിലാണ് ആന പ്രേമികള്‍.

News Now

Summary

Elephant struck by lightning; tusker Pallattu Brahmadathan dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates