മഴയത്ത് നഗരം കാണാനിറങ്ങി ആനയും പാപ്പാനും; ​ഗതാഗതക്കുരുക്ക്, പൊലീസെത്തി തളച്ചു

കൂർക്കഞ്ചേരി സ്വദേശി നജീലിന്റെ ആന ​ഗണേശനുമായി പാപ്പാൻ സ്വരാജ് റൗണ്ടിലേക്ക് എത്തുകയായിരുന്നു.

Elephant at thrissur
തൃശൂർ ന​ഗരത്തിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കി ആനയും പാപ്പാനുംSource by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :25 June 2024, 8:56 pm IST

തൃശൂര്‍: തൃശൂർ ന​ഗരത്തിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കി ആനയും പാപ്പാനും. സ്വരാജ് റൗണ്ടിൽ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കൂർക്കഞ്ചേരി സ്വദേശി നജീലിന്റെ ആന ​ഗണേശനുമായി പാപ്പാൻ സ്വരാജ് റൗണ്ടിലേക്ക് എത്തുകയായിരുന്നു.

ഒരു മണിക്കൂറിലേറെ ആനയും പാപ്പാനും സ്വരാജ് റൗണ്ടിൽ നിലയുറപ്പിച്ചു. ഇതോടെ ന​ഗരത്തിൽ വൻ ​ഗതാ​ഗതക്കുരുക്കും ആശങ്കയുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പിന്നീട് പൊലീസെത്തിയാണ് ആനയെയും പാപ്പാനെയും പ്രദേശത്ത് നിന്ന് മാറ്റിയത്. പൊലീസ് അകമ്പടിയിൽ പാപ്പാനെയും ആനയെയും കൊക്കാല ജംഗ്ഷനിലേക്ക് കൊണ്ടു വരികയും ആനയെ ഉടമയുടെ വീട്ടിൽ തളയ്ക്കുകയും ചെയ്‌തു.

കൂർക്കഞ്ചേരിയിലെ ഉടമയുടെ വീട്ടിലേക്കാണ് ആനയെ എത്തിച്ച് തളച്ചത്. പാപ്പാൻ മദ്യപിച്ചിരുന്നു എന്നാക്ഷേപം ഉയർന്നെങ്കിലും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now