
മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട മോഹന്‍ലാല്‍ സിനിമ; അന്ന് ഇഷ്ടമായില്ല, ഇന്ന് അഭിപ്രായം മാറി: ആസിഫ് അലി
ചെന്ന ഷോ സോള്‍ഡ് ഔട്ടായി. അടുത്ത ഷോ വരെ ക്യൂവില്‍ നിന്നു

ചില സിനിമകള്‍ അതിന്റേതായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ സമയമെടുത്തേക്കും. തിയേറ്ററില്‍ പരാജയപ്പെട്ട പല സിനിമകളും പിന്നീട് കള്‍ട്ട് ക്ലാസിക്കുകളായി മാറിയിട്ടുണ്ട്. ദേവദൂതന് പോലെ റീ-റിലീസില്‍ കാശ് വാരി മധുരപ്രതികാരം നേടിയ സിനിമകളുമുണ്ട്. അത്തരത്തിലൊരു സിനിമയാണ് 2005 ല്‍ പുറത്തിറങ്ങിയ ചന്ദ്രോത്സവം.
2005 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രോത്സവം. മോഹന്‍ലാല്‍ നായകനായ ചിത്രം കണ്ടതിന്റെ ഓര്മ പങ്കുവെക്കുകയാണ് നടന് ആസിഫ് അലി. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആസിഫ് അലി മനസ് തുറന്നത്. അന്ന് ചന്ദ്രോത്സവം ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീടാണ് തനിക്ക് ചിത്രം മനസിലായതെന്നും ആസിഫ് അലി പറയുന്നു.
''ചന്ദ്രോത്സവം കണ്ടത് മറക്കാനാകില്ല. തൊടുപുഴയില്‍ ടിക്കറ്റ് കിട്ടാനില്ലായിരുന്നു. മൂവാറ്റുപുഴയില്‍ നിന്നാണ് കണ്ടത്. തൊടുപുഴയില്‍ നിന്നും ബസ് കയറി ഞങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സെല്ലാം കൂടെ വളരെ ആവേശത്തോടെ ചന്ദ്രോത്സവം കാണാന്‍ പോയി. ചെന്ന ഷോ സോള്‍ഡ് ഔട്ടായി. അടുത്ത ഷോ വരെ ക്യൂവില്‍ നിന്നു. മഴയൊക്കെ പെയ്തിരുന്നു. മഴ കൊണ്ടു. അകത്തു കയറി ഷര്‍ട്ടൊക്കെ ഊരിയിട്ടാണ് സിനിമ കണ്ടത്'' ആസിഫ് അലി പറയുന്നു.
''അന്ന് തിയേറ്ററില്‍ ഞാന്‍ പ്രതീക്ഷിച്ചൊരു സിനിമയായിരുന്നില്ല. അന്നത്തെ എന്റെ പ്രായത്തിനും പക്വതയ്ക്കും ചന്ദ്രോത്സവം ഞാന്‍ വിചാരിച്ചിരുന്നൊരു സിനിമയായിരുന്നില്ല. ഞങ്ങള്‍ക്ക് അത് ഭയങ്കര ഷോക്കായിരുന്നു. ഞങ്ങള്‍ വേറൊരു സിനിമയായിരുന്നു പ്രതീക്ഷിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ചന്ദ്രോത്സവം വീണ്ടും കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് അന്ന് മനസിലാകാതിരുന്നതെന്ന് തിരിച്ചറിയുന്നത്. അന്ന് ഇഷ്ടപ്പെട്ടൊരു സിനിമ ചിലപ്പോള്‍ ഇന്ന് കാണാന്‍ പറ്റിയെന്ന് വരില്ല'' എന്നും ആസിഫ് അലി പറയുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Asif Ali recalls watching a Mohanlal movie and not liking. Years later he understood the movie and why he didn't like it then.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി

'ആസിഫ് ഒരു ചക്കരയാണ്; ആരേയും പരിഹസിക്കാന്‍ ശ്രമിച്ചിട്ടില്ല; ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരുത്താം'; പ്രതികരിച്ച് മീര അനില്‍



