ദുഃഖസൂചകമായി നാളെ നവ കേരള സദസുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി. യോ​ഗത്തിൽ മരിച്ച വിദ്യർഥികൾക്ക് അനുശോചനം രേഖപ്പെടുത്തി

ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:28 am IST

News Now

കോഴിക്കോട്: കുസാറ്റിലുണ്ടായ ദാരുണ അപകടത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തര യോ​ഗം ചേർന്നു. നവ കേരള സദസിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോടാണ്. കോഴിക്കോട് ​ഗസ്റ്റ് ഹൗസിലായിരുന്നു യോ​ഗം. 

ദുഃഖസൂചകമായി നാളെ നവ കേരള സദസുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി. യോ​ഗത്തിൽ മരിച്ച വിദ്യർഥികൾക്ക് അനുശോചനം രേഖപ്പെടുത്തി. 

മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവർ കളമശ്ശേരിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇരുവരും ഉടൻ എത്തും. ഇരുവർക്കുമാണ് ഏകോപന ചുമതല. അരോ​ഗ്യ മന്ത്രി വീണ ജോർജ് ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ ഏകോപനമുണ്ടാക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates