ഏറനാട്, പാലരുവി എക്സ്പ്രസുകൾ ട്രാക്കിലേക്ക്; സ്പെഷൽ സർവീസായി പുനരാരംഭിക്കുന്നു

ഏറനാട്, പാലരുവി എക്സ്പ്രസുകൾ ട്രാക്കിലേക്ക്; സ്പെഷൽ സർവീസായി പുനരാരംഭിക്കുന്നു

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:38 am IST
Edited by :migrator

കൊച്ചി: മംഗളൂരു– നാഗർകോവിൽ ഏറനാട് എക്സ്പ്രസ്, തിരുനെൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനുകൾ സ്പെഷൽ സർവീസായി പുനരാരംഭിക്കുന്നു. ഏറനാട് മം​ഗളൂരുവിൽ നിന്നുള്ള സർവീസ് ഈ മാസം ആറിനും നാ​ഗർകോവിലിൽ നിന്നുള്ള സർവീസ് ഏഴിനും ആരംഭിക്കും. പാലരുവി തിരുനൽവേലിയിൽ നിന്നുള്ള സർവീസ് ഈ മാസം നാലിനും പാലക്കാട് നിന്ന് അഞ്ചിനും സർവീസ് തുടങ്ങും.

മംഗളൂരുവിൽ നിന്നു രാവിലെ 7.20നു പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55നു തിരുവനന്തപുരത്തും 11.20നു നാഗർകോവിലിലും എത്തും. നാഗർകോവിലിൽ നിന്നുള്ള സർവീസ് (06606) പുലർച്ചെ രണ്ടിനു പുറപ്പെട്ടു വൈകീട്ട് ആറിന് മംഗളൂരുവിൽ എത്തും. ആലപ്പുഴ, എറണാകുളം വഴിയാണു സർവീസ്. 

പാലരുവി  (06791) തിരുനെൽവേലിയിൽ നിന്നു രാത്രി 11.25ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12.50നു പാലക്കാട് എത്തും. മടക്ക ട്രെയിൻ (06792) പാലക്കാട് നിന്നു വൈകീട്ട് 4.05ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 4.55ന് തിരുനെൽവേലിയിലെത്തും. തെങ്കാശി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ വഴിയാണു സർവീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now