ഇഎസ് ബിജിമോള്‍ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി 

സിപിഐ നേതാവ് ഇഎസ് ബിജിമോള്‍ കേരള മഹിളാ സംഘം (എന്‍എഫ്‌ഐഡബ്ല്യു) സംസ്ഥാന സെക്രട്ടറി

ഇ എസ് ബിജിമോള്‍ / ഫയല്‍ചിത്രം
Last Updated :20 January 2024, 9:25 am IST
Edited by :migrator

തൃശൂര്‍: സിപിഐ നേതാവ് ഇഎസ് ബിജിമോള്‍ കേരള മഹിളാ സംഘം (എന്‍എഫ്‌ഐഡബ്ല്യു) സംസ്ഥാന സെക്രട്ടറി. തൃശൂരില്‍ നടന്ന പതിനാറാമത് സംസ്ഥാന സമ്മേളനമാണ്, സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന ബിജിമോളെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി വസന്തത്തെ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുത്തു.

നേരത്തെ, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇഎസ് ബിജിമോള്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് എതിരെ ബിജിമോള്‍ രംഗത്തുവന്നത് വിവാദമായിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now