
News Now
പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് ആണ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനെത്തുടർന്ന് സർവകലാശാലക്ക് കീഴിൽ പഠിക്കാനും പരീക്ഷയെഴുതാനും ഇനി നിഖിലിന് കഴിയില്ല.
കായംകുളം എംഎസ്എം കോളജ് അധികാരികളെ വിളിച്ചു വരുത്തി വിശദീകരണം തേടാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. രജിസ്ട്രാറൂം പരീക്ഷ കൺട്രോളറും അടങ്ങുന്ന സമിതിയെയാണ് ഹിയറിങ് നടത്താനായി നിയോഗിച്ചിട്ടുള്ളത്. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും.
ചത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്നാണ് കേസ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. മുന്‍ എസ്എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്ന് നിഖിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


